LOCAL NEWS
ബീഫ് വില്പന നടത്തിയ സ്ഥാപനത്തെയും, തൊഴിലാളികളെയും ആക്രമിച്ച ആർ എസ്സ് എസ്സ് സംഘത്തിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം
പേരാമ്പ്ര : ബീഫ് വില്പന നടത്താൻ പാടില്ലെന്ന് ആക്രോശിച്ച് പേരാമ്പ്രയിലെ കച്ചവട സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും,തൊഴിലാളികളെ അക്രമിക്കുകയും ചെയ്ത ആർ എസ്സ് എസ്സ് സംഘത്തിനെതിരെ ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി അമർഷാഹി, പ്രസിഡന്റ് എം എം ജിജേഷ്, ട്രഷറർ ആദിത്യ, സി കെ രൂപേഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Comments