CALICUTDISTRICT NEWS
ബെെക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കുറ്റൂളി പൂയികുന്നിൽ
വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൊറയൂർ സ്വദേശി പുൽപറ്റകണ്ടം കുളത്തിൽ മുഹമ്മദ് റാഷിദ് (25) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മെെസൂരില്‍ പോയി തിരിച്ചു നാട്ടിലേക്ക് വരും വഴിയാണ് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും റാഷിദ് മരണപ്പെടുകയായിരുന്നു.
Comments