ബൈ​പാ​സ് നി​ർ​മാ​ണം; മ​ര​ളൂ​ർ പ​ന​ച്ചി​ക്കു​ന്ന് നി​വാ​സി​കൾ ആശങ്കയിൽ

കൊ​യി​ലാ​ണ്ടി: ന​ന്തി-​ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് നി​ർ​മാ​ണം പുരോഗമിക്കുന്പോൾ മ​ര​ളൂ​ർ പ​ന​ച്ചി​ക്കു​ന്ന് നി​വാ​സി​കൾ ആശങ്കയിൽ.​ ഇതിന്റെ ഭാഗമായി കു​ടി​വെ​ള്ളം മു​ട്ടി​പ്പോകു​മോ എ​ന്ന് നാട്ടുകാർ ഭയപ്പെടുന്നു.

പ​ന​ച്ചി​ക്കു​ന്നി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മായ ​കി​ണ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി  മൂ​ടാ​നാ​ണ് സാ​ധ്യ​ത. ക​നാ​ലി​നു സ​മീ​പം 25 വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ കു​ഴി​ച്ച കി​ണ​റാ​ണി​ത്. ക​നാ​ലി​നു മു​ക​ളി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ച് കി​ണ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ര​ളൂ​ർ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ​ൻ.​ടി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ര​ളൂ​ർ, ഗി​രീ​ഷ് പു​തു​ക്കു​ടി, സു​കു​മാ​ര​ൻ കു​നി​യി​ൽ, എം.​ടി. സ​ന്തോ​ഷ്, പി.​ടി. ഷി​ജു, പി.​കെ. സു​നി​ൽ, പി.​കെ. ഷി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Comments

COMMENTS

error: Content is protected !!