ബൈപ്പാസ് നിർമ്മാണ പാതയിൽ തീപ്പിടുത്തം

കൊയിലാണ്ടി: പന്തലായനി കൂമൻതോടിനടുത്ത് നിർദിഷ്ട ബൈപ്പാസ് റോഡിൻ്റെ ഭൂമിയിൽ, മുറിച്ചിട്ട മരങ്ങൾക്കും കാട്ടുപൊന്തകൾക്കും തീപിടിച്ചത് ആശങ്ക പടർത്തി. ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് വെള്ളം ചീറ്റി തീകെടുത്തിയതോടെ വലിയൊരു തീപ്പിടുത്തം ഒഴിവാകുകയായിരുന്നു.എ എസ് ടി. ഒ പി കെ പ്രമോദ്, ഗ്രേഡ് എ എസ് ടി. ഒ പി കെ ബാബു, എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഏൻ്റ് റെസ്ക്യൂ ഓഫീസർ മാരായ ഇ.എം.നിധിപ്രസാദ്‌ ,കെ എം. വിജീഷ്, അമൽരാജ് തുടങ്ങിയവർ തീയണക്കാൻ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!