ബോംബ് സ്ഫോടനം; സ്ഫോടക വസ്തു നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു
വടകര ചെണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു.
പഞ്ചായത്ത് മെമ്ബര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. റൂറല്‍ എസ് പി ശ്രീനിവാസ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.
ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തില്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു. സംഭവസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ. ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.