നാമൊന്നിച്ച് കൈകോർത്താൽ ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയും .ബാബു പറശ്ശേരി


നാമൊന്നിച്ച് കൈകോർത്താൽ പ്രളയ ദുരന്തങ്ങളെ അതിവേഗം അതിജീവിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി പറഞ്ഞു
മിഷൻ റീ കണക്ട് 2019 പൂർത്തീകരണ പ്രഖ്യാപനവും ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സിഐടിയു നെ ആദരിക്കൽ ചടങ്ങും ഗാന്ധി റോഡ് വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിൽ നിർവ്വഹിക്കുകയായിരുന്നു ബാബു പറശേരി .
പ്രളയത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടപ്പോൾ  വൈദ്യുതി ബന്ധങ്ങൾ പുനസ്ഥാപിക്കാനാവശ്യമായ പ്രവർത്തനങ്ങൾ കെ എസ് ഇ ബി ത്വരിതഗതിയിൽ നിർവഹിച്ച് വീടുകളിൽ വൈദ്യുതി തിരികെ എത്തിച്ചതാണ്  മിഷൻ റീ കണക്ട്.

അസാധാരണമായ മാനവിക ഐക്യമാണ് പ്രളയ ദുരന്തഭൂമിയിൽ നമുക്ക് കാണാൻ കഴിഞ്ഞത് .പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളെയും നാം അതിജീവിച്ചുവെന്നും  അദ്ദേഹം പറഞ്ഞു .എ ഡി എം റോഷ്നി നാരായണൻ മുഖ്യാതിഥിയായി. ജില്ലാ കൺട്രോൾ റൂം അസി .എക്സി എഞ്ചിനീയർ ഇ മനോജ് സ്വാഗതം പറഞ്ഞു. ഇലക്ട്രിക്കൽസർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബോസ് ജേക്കബ് അധ്യക്ഷനായി പി എം യു ഇൻചാർജ് അസി .എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ എസ് ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു .ചീഫ് എഞ്ചിനീയർ എസ് പരമേശ്വരൻ മിഷൻ റീ കണക്ട് പൂർത്തീകരണ പ്രഖ്യാപനം നടത്തി .വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!