MAIN HEADLINES

സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചതായി ലേബർ കമ്മീഷണർ

സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചതായി ലേബർ കമ്മീഷണർ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ വെെകിട്ട് ഏഴ് മണിവരെയാണ് പുതുക്കിയ സമയക്രമം. നാളെ (മാർച്ച് രണ്ട്) മുതൽ ഏപ്രിൽ 30 വരെയാണ് പുനഃക്രമീകരണം നടപ്പിലാക്കേണ്ടത്.

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ഒഴിവാക്കാനാണ് ലേബർ കമ്മീഷണറുടെ നിർദേശം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു

സൂര്യഘാത സാധ്യത ഇല്ലാത്ത മേഖലയെ ഉത്തരവിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുളളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button