KERALAUncategorized
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നഴ്സ് മരണപ്പെട്ട സംഭവത്തില്‍ ഹോട്ടലിലേക്ക് ഡി വൈ എഫ് ഐ പ്രകടനം നടത്തി
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധവുമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കാര്യമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയരുന്നുണ്ട്.
Comments