SPECIAL
ഭാരം കുറയ്ക്കണോ? പ്രാതലിൽ ഇത് ഉൾപ്പെടുത്തി നോക്കൂ
വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കേദാരമാണ് കൂണ്‍. പോഷകസമ്പന്നം എന്നു മാത്രമല്ല ഭാരം കുറയ്ക്കാനും ഇതു മികച്ചതാണ്; പ്രത്യേകിച്ച് പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍. മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ.
കൂണിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കാരണം, അവ രാവിലെ കഴിച്ചാല്‍ വയര്‍ നന്നായി നിറയും. ഇത് പിന്നീട് ഒരുപാടു നേരം വിശപ്പുണ്ടാക്കുന്നില്ല. മാത്രമല്ല, ഇടയ്ക്കിടെ സ്നാക്സ് കഴിക്കുന്ന ശീലം ഉപേക്ഷിക്കാനും ഉച്ചയ്ക്കുള്ള ആഹാരം കുറഞ്ഞ അളവിലാക്കാനും കൂണ്‍ സഹായിക്കും.
ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ആഹാരമാണ് കൂണ്‍. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാൽ ഫലം മികച്ചതാവുമെന്ന് ഗവേഷകർ പറയുന്നു.
Comments