KOYILANDILOCAL NEWS
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നടേരി മുത്താമ്പി പുത്തലത്ത് ലേഖയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ അരിക്കുളം മഠത്തിൽ മീത്തൽ രവീന്ദ്രനെയാണ് കൊയിലാണ്ടി പോലീസ് തിങ്കളാഴ്ച ലേഖയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രവീന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഏതാനും ബന്ധുക്കളും ചുരുക്കം പ്രദേശവാസികളും മാത്രമാണ് തെളിവെടുപ്പ് സമയം വീട്ടിലുണ്ടായിരുന്നത്. ഭാവവ്യത്യാസമൊന്നുമില്ലാതെയാണ് പ്രതി പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത്.
ജനുവരി 27-നാണ് ലേഖ കൊല്ലപ്പെടുന്നത്. തുടർന്ന് രവീന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു.
Comments