ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, ബിആർസി പന്തലായനിയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങൾ ഉൾച്ചേർന്ന ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രകൃതി മനോഹരമായ അണേല പുഴയുടെ തീരത്ത് കണ്ടൽ മ്യൂസിയത്തിൽ വച്ച് 26 /8/2023 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു.
ചടങ്ങിൽ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോഓഡിനേറ്റർ ഡോക്ടർ എ കെ അബ്ദുൾ ഹക്കീം മുഖ്യാതിഥിയായ ചടങ്ങിൽ പന്തലായനി ബി പി സി ശ്രീ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് സമ്മാനദാനം നിർവഹിച്ചു .പ്രശസ്ത സിനിമാ സംഗീത സംവിധായകനും, ഗായകനുമായ എം എസ് ദിലീപ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി സിൽജ ബി നന്ദി പറഞ്ഞു.
തീവ്ര പരിമിതി അനുഭവിക്കുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ രുചികരമായ സദ്യയും സംഗീത വിരുന്നും ഓണക്കളികളും കലാപരിപാടികളും ഒക്കെ ഒരുക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ വളരെ വർണ്ണാഭമായ ഓണാഘോഷം, നന്മയുടേയും, സന്തോഷത്തിന്റെയും ഒരു പിടി ഓർമ്മകൾ സമ്മാനിച്ചു