SPECIAL

“ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം” ശനിയാഴ്ച പ്രകാശനം ചെയ്യും

 

ഖത്തറിൽ പ്രവാസിയായ സുഹാസ് പാറക്കണ്ടി രചിച്ച , “ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം”എന്ന പുസ്തകം മാർച്ച് 19, ശനിയാഴ്ച വൈകീട്ട് 8.30 ന് പ്രകാശനം ചെയ്യും. ക്യാൻസർ അതിജീവനത്തിനെ പ്രമേയമാക്കി രചിച്ച ഈ പുസ്തകം ഇങ്ക് ബുക്കാണ്   പ്രസിദ്ധീകരിക്കുന്നത്. 

എഴുത്തുകാരി ശ്രീമതി കെ ആര്‍ മീര പുസ്തക പ്രകാശനം നിർവഹിക്കും. ഓൺലൈൻ വഴി നടക്കുന്ന പരിപാടിയിൽ കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രൊഫ. സി പി അബൂബക്കർ, അശോകൻ ചരുവിൽ, ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ കെ ശങ്കരൻ, ഖത്തർ സംസ്കൃതി പ്രസിഡണ്ട് ശ്രീ അഹമ്മദ് കുട്ടി, ഖത്തർ ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജ്, എഴുത്തുകാരി ഷീലാ ടോമി, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സുനീതി സുനിൽ, മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.848 9498 9196 എന്ന സൂം മീറ്റിംഗ് ഐഡിയിൽ san2022 പാസ്സ്കോഡിലും, ഫേസ്ബുക്ക് ലൈവിലും ഈ പരിപാടി ലഭ്യമാകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button