MAIN HEADLINES

മംഗളാ എക്സ്പ്രസ്സ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ എഞ്ചിൻ വേർപെട്ടത് ആശങ്കയുണർത്തി

തൃശൂർ: എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ ഓട്ടത്തിനിടയിൽ വേർപെട്ടു.തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം.ട്രയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്ദപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. എറണാകുളം നിസ്സാമുദ്ദീൻ മംഗള എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മിനിട്ടുകൾ കഴിഞ്ഞപ്പോഴാണ് ബോഗിയിൽ നിന്ന് വേർപെട്ട് എഞ്ചിൻ മുന്നോട്ടു പോയത്. മുപ്പത് മീറ്ററിലധികം വ്യത്യാസത്തിലാണ് എഞ്ചിൻ നിന്നത്. അപ്പോൾ തന്നെ തൃശുർ,പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ജീവനക്കാരെത്തി പതിനഞ്ച് മിനിട്ടിനുള്ളിൽ എഞ്ചിൻ ഘടിപ്പിച്ചു. സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ആയതിനാൽ വണ്ടിക്ക് വേഗം കുറവായിരുന്നു. അതു കൊണ്ടാണ് അപകടം ഒഴിവായത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡിവിഷൻ എഞ്ചിനിയർമാരുടെ സംഘത്തെ നിയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാർ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button