LOCAL NEWS
മഞ്ഞക്കുളത്ത് അഖില കേരള വായന മത്സരം
മേപ്പയ്യൂർ: മഞ്ഞക്കുളം വി പി കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം അഖില കേരള വായന മത്സരം നടത്തി. വാർഡ് മെമ്പർ പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. എ എം കുഞ്ഞിരാമൻ അദ്ധ്യക്ഷനായിരുന്നു. ടി സി നാരായണൻ, വി വിജയൻ, പി സിന്ധു, ഇ കെ ബിജി എന്നിവർ സംസാരിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ, വി പി അളകനന്ദ ഒന്നാം സ്ഥാനവും
16 വയസ്സ് മുതൽ 21 വരെയുള്ളവരുടെ മത്സരത്തിൽ എസ് എസ് മാനവ് ഒന്നാം സ്ഥാനവും 22 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവരുടെ മത്സരത്തിൽ അദിൻ എസ് വിജയ് – ഒന്നാം സ്ഥാനവും നേടി.
Comments