മല്‍സ്യമേഖലയും നിശ്ചലമാകും

കൊയിലാണ്ടി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുവാന്‍ അരയസമാജങ്ങളുടെ കൂട്ടായ്മയായ തീരദേശ ഹിന്ദു സംരക്ഷണ സമിതിയും പള്ളിക്കമ്മിറ്റിയും തീരുമാനിച്ചു. കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള മല്‍സ്യബന്ധനവും മല്‍സ്യ വ്യാപാരവും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കുമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ജോഷി അറിയിച്ചു. ഹാര്‍ബര്‍ 3 1വരെ അടച്ചിടാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യമേഖല ഇപ്പോള്‍ തന്നെ നിശ്ചലമാണ്. തൊഴിലാളികള്‍ പട്ടിണിയിലാണെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കും.

Comments

COMMENTS

error: Content is protected !!