LOCAL NEWS
മഞ്ഞ നിറത്തെ നെഞ്ചോട് ചേർത്ത കലാകാരൻ; വാൻഗോഗ് അനുസ്മരണം
വിശ്വ പ്രസിദ്ധ ചിത്രകാരനായ വാൻഗോഗിൻ്റെ ചരമദിനത്തിൽ കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസ്.ആർട്സ് ക്ലബ്ബ് വാൻഗോഗ് അനുസ്മരണം നടത്തി.പ്രശസ്ത ചിത്രകാരനും ക്യൂറേറ്ററുമായ സായ് പ്രസാദ് ചിത്രകൂടം അനുസ്മരണ ഭാഷണം നടത്തി.
വാൻഗോഗിൻ്റെ പ്രശസ്ത ചിത്രങ്ങൾ പ്രദർശിപ്പിച്ച് സവിശേഷതകൾ വിശദീകരിച്ചു കൊണ്ടായിരുന്നു അനുസ്മരണം. വാൻഗോഗിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമാ പ്രദർശനവും നടന്നു. സ്കൂളിലെ യു.എ ഖാദർ ആർട് ഗാലറിയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപാഞ്ജലി എം അധ്യക്ഷയായി.
ആർട്സ് ക്ലബ്ബ് കൺവീനർ ഷാജി കാവിൽ സ്വാഗതം പറഞ്ഞു. പി. എം സുരേഷ്, മഞ്ജുള എം. എന്നിവർ സംസാരിച്ചു.
Comments