മത്സ്യ തൊഴിലാളികളെ കേന്ദ്ര ഭരണകൂടം കുത്തകകൾക്ക് തീറെഴുതരുത്. കൂട്ടായി ബഷീർ
കൊയിലാണ്ടി: കഴിഞ്ഞ മാസം നടന്ന വേൾഡ് ടേയ്ഡ് ഓർഗനൈസേ ഷൻ (WTO) സമ്മേളനത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും മത്സ്യമേഖലയിലെ സബ്സിഡി തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ , സബ്സിഡി നൽകേണ്ട എന്നതിനൊപ്പം നിന്ന മോഡി സർക്കാർ മത്സ്യ തൊഴിലാളികളെ കടകെണിയിലേക്കും അത് വഴി ദാരിദ്ര്യത്തിലേക്കും നയിക്കുമെന്നും അത് തൊഴിലാളികൾ ഈ മേഖലയിൽ നിന്നും മാറ്റപ്പെടുമെന്നും കരുതി നടപ്പിലാക്കുന്ന കേന്ദ്രം, കുത്തകകൾക്ക് സമുദ്രവും തീറെഴുതുകയാണ് എന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ പറഞ്ഞു. ഈ നീക്കത്തിൽ നിന്നും കേന്ദ്ര ഗവൺമെന്റ് പിൻമാറണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വടക്കൻ മേഖല ജാഥക്ക് കൊയിലാണ്ടി ഹാർബറിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. GST വർധനയിലൂടെ മത്സ്യബന്ധന ഉപകരണങ്ങൾക്കെല്ലാം വില കുത്തനെ കൂടി.
ഒരു വർഷം കൊണ്ട് സബ്സിഡി മണ്ണെണയുടെ വില 5 ഇരട്ടി വർധിപ്പിച്ച് കേന്ദ്രം മത്സ്യ തൊഴിലാളികളെ തൊഴിൽ എടുക്കാൻ പറ്റാത്ത സ്ഥിതിയിലാക്കി. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഡീസലിനും മണ്ണെണ്ണയ്ക്കും സബ്സിഡി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബാന്റ് സംഘത്തിന്റേയും നിരവധി ബൈക്കുകളുടേയും അകമ്പടിയോടെ മോശമായ കാലാവസ്ഥയിലും ആവേശകരമായ സ്വീകരണമാണ് നൽകിയത്. സ്വീകരണ യോഗത്തിൽ ഐ.കെ. വിഷ്ണുദാസ്, ഷീല രാജ് കമൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് ടി.വി.ദാമോധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എം.സുനിലേശൻ സ്വാഗതവും എൻ.ടി. അബ്ദുറഹിമാൻ നന്ദിയും രേഖപ്പെടുത്തി.