മനോജ് കാനയുടെ കെഞ്ചിര ഒ.ടി.ടിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു
പണിയ സമുദായ പശ്ചാത്തലത്തിൽ ആദിവാസി ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് തുറക്കുന്ന ‘കെഞ്ചിര’ ചിങ്ങം ഒന്നിന് ഒ.ടി.ടി.യിലൂടെ പ്രേക്ഷകരിലേക്കെത്തും. ഓഗസ്റ്റ് 17 ന് Action OTT യിൽ പ്രഥമ ചിത്രമായിട്ടാണ് റിലീസ് ചെയ്യുന്നത്. ‘കെഞ്ചിര’യുടെ ട്രെയ്‌ലർ റസൂൽ പൂക്കുട്ടി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് 5 മണിക്ക് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യും.
നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച മനോജ് കാന എഴുതി സംവിധാനം ചെയ്ത ‘കെഞ്ചിര’ 2020ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. ‘ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഭാഷാചിത്രത്തിനുള്ള അംഗീകരാവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
പണിയഭാഷയിലുള്ള സിനിമയിൽ വേഷമിട്ടവർ ഒട്ടു മുക്കാലും ആദിവാസികൾ തന്നെ.
മനോജ് കാന നേരത്തെ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ ‘ചായില്യ’വും ’അമീബ’യും സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ ശ്രദ്ധയും നേടിയതാണ്.
തിരക്കഥാ രചന, സംവിധാനം: മനോജ് കാന
ഛായാഗ്രഹണം: പ്രതാപ് പി. നായർ
ചിത്ര സംയോജനം: മനോജ് കണ്ണോത്ത്
ഈണം, പശ്ചാത്തല സംഗീതം – ശ്രീവത്സൻ ജെ. മേനോൻ
ഗാനരചന: കുരീപ്പുഴ ശ്രീകുമാർ
ആലാപനം: മീനാക്ഷി ജയകുമാർ
സൗണ്ട് ഡിസൈനിങ്: റോബിൻ കെ.കുട്ടി, മനോജ് കണ്ണോത്ത്
സിങ്ക് സൗണ്ട് റെക്കോർഡിങ്: ലെനിൻ വല്ലപ്പാട്
സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്
കലാ സംവിധാനം: രാജേഷ് കല്പത്തൂർ
ചമയം: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ
ഡി.ഐ.സ്റ്റുഡിയോ: രംഗ് റേസ് മീഡിയ, കൊച്ചി
കളറിസ്റ്റ്: ലിജു പ്രഭാകരൻ
ഡി.ഐ.കൺഫേമിസ്റ്റ്: രാജേഷ് മെഴുവേലി