മന്ത്രിമാരുടെ പട്ടികയായി

ആഭ്യന്തരം,  വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകളുടെ ചുമതല തുടർന്നും മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാവും വഹിക്കുക. വീണ ജോര്‍ജ് ആയിരിക്കും ആരോഗ്യമന്ത്രി.

മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ധാരണ ഇപ്രകാരമാണ്.

എം വി ഗോവിന്ദന്‍- തദ്ദേശ ഭരണം, എക്സൈസ്.
കെ രാധാകൃഷ്ണന്‍- ദേവസ്വം, പിന്നോക്കക്ഷേമം.
പി രാജീവ്- വ്യവസായം, നിയമം.
കെ എന്‍ ബാലഗോപാല്‍- ധനം.
വി എന്‍ വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍.
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം.
വി ശിവന്‍കുട്ടി- തൊഴില്‍, പൊതുവിദ്യാഭ്യാസം.
പി എ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം.
പ്രൊഫ ആര്‍ ബിന്ദു- ഉന്നത വിദ്യാഭ്യാസം.
വി അബ്ദുറഹ്‌മാന്‍- പ്രവാസികാര്യം ന്യൂനപക്ഷ ക്ഷേമം.
കെ കൃഷ്ണന്‍കുട്ടി- വൈദ്യുതി.
റോഷി അഗസ്റ്റിന്‍- ജലവിഭവം.
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം.
ആന്റണി രാജു- ഗതാഗതം.
എ കെ ശശീന്ദ്രന്‍- വനം.
ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം.
കെ രാജന്‍- റവന്യൂ.
പി പ്രസാദ്- കൃഷി
ജി ആര്‍ അനില്‍- ഭക്ഷ്യം.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള പട്ടിക നല്‍കും. ഗവര്‍ണരുടെ അംഗീകാരത്തോടെ പട്ടിക വിജ്ഞാപനം ചെയ്യും.

Comments

COMMENTS

error: Content is protected !!