മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി

കണ്ണൂര്‍: മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാപ്പിനിശ്ശേരി കാട്യംചാലില്‍ ലക്ഷം വീട് കോളനിയിലെ പികെ ഷംഷാദ്(29) ആണ് പിടിയിലായത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്‍പ്പന നടത്തിയെ പ്രതിയെയാണ് പൊലീസ് ബലം പ്രയോഗിച്ച് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പിഎ ബിനുമോഹന്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. എഎസ്‌ഐ സി രഞ്ജിത്ത്, സിപിഒമാരായ രാജേഷ്, നാസര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചയോടു കൂടി പുതിയതെരു മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്. പുതിയതെരുവില്‍ പൂവ് വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ പിഎ ബിനുമോഹന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ടുമാസം മുന്‍പ് ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ആന്ധ്രയിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. മജിസ്‌ട്രേട്ടിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!