മദ്യ വില്പന: ബസ് കണ്ടക്ടറായ യുവാവ് റിമാണ്ടില്‍

 

കോരപ്പുഴ ഈസ്റ്റേണ്‍ കറി പൗഡര്‍ ഗോഡൗണിന് സമീപം മദ്യവില്പന നടത്തുകയായിരുന്ന യുവാവ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായി.
വെങ്ങളം പുറത്തോട്ട് വയല്‍ രാജേഷിനെ (35) ആണ് ശനിയാഴ്ച രാത്രി എസ്.ഐ.റഹൂഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബസ് കണ്ടക്ടറാണെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യ വില്പന നടത്തുന്ന വ്യക്തിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. 4 ലിറ്റര്‍ മദ്യവും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments

COMMENTS

error: Content is protected !!