Uncategorized
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് കര്‍ശനമാക്കുന്നു
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ കർശനമാക്കി എക്‌സൈസ് വകുപ്പ്. നേരത്തേ നിയമമുണ്ടെങ്കിലും എക്‌സൈസ് വകുപ്പ് ഇത് പ്രയോഗിച്ചിരുന്നില്ല. പോലീസാണ് ഈ നിയമം കൂടുതലായി ഉപയോഗിച്ചിരുന്നത്.
കുറ്റകൃത്യം ബോധ്യപ്പെടുകയും തൊണ്ടിവസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രാഥമികാന്വേഷണത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് മനസ്സിലാകുകയും ചെയ്താല്‍ അറസ്റ്റുചെയ്യപ്പെട്ട പ്രതിയാണെങ്കില്‍പ്പോലും അവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് കൈവശംവെച്ച് സമൂഹത്തിന് ഹാനികരമായ കുറ്റകൃത്യങ്ങള്‍ചെയ്യാന്‍ സാധ്യതയുള്ളവരെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തുക.
കേസെടുത്ത് തൊണ്ടി പിടിച്ചെടുത്ത് 45 ദിവസത്തിനകം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കണം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. ഹൈക്കോടതി ഉപദേശകസമിതിയാണ് അന്തിമതീരുമാനം എടുക്കുക.
Comments