മരണകാരണം മദ്യമല്ല, കീടനാശിനി; കോടഞ്ചേരിയില്‍ മരിച്ച ആദിവാസിയുടെ രാസപരിശോധനാ ഫലം പുറത്ത്

കോഴിക്കോട്: കോടഞ്ചേരിയില്‍ ആദിവാസി മരിച്ചത് കീടനാശിനി കഴിച്ചത് കാരണം. മരിച്ച പാലക്കലില്‍ ചെമ്പേരി കോളനിയില്‍ കൊളുമ്പന്റെ ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നു.

 

മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊളുമ്പനടക്കമുള്ള തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചത്. മരണകാരണം വിഷമദ്യമാണോയെന്ന സംശയമുയര്‍ന്നിരുന്നു. ഇവരുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

 

കൊളുമ്പനൊപ്പം നാരായണന്‍, ഗോപാലന്‍ എന്നീ തൊഴിലാളികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും സുഖംപ്രാപിച്ചുവരികയാണ്.
Comments

COMMENTS

error: Content is protected !!