മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ സമയോചിതമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരന് ഫയര്‍ഫോഴ്‌സിന്റെ ആദരം

കൊയിലാണ്ടി: മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ സമയോചിതമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയായ യുവാവിന് ഫയര്‍ഫോഴ്‌സിന്റെ ആദരം. മേലൂര്‍ പ്രഭാലയത്തില്‍ പി.എസ്.പ്രിയദര്‍ശനെയാണ് കൊയിലാണ്ടി ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ ആദരിച്ചത്.

പ്രിയദര്‍ശന്റെ വീട്ടിലെ 30 അടിയുള്ള ചളിര്‍ മരം മുറിക്കാന്‍ കയറിയ മുചുകുന്ന് കോമത്ത് താഴെ സതീശന്‍ ആണ് ബോധംകെട്ട് മരത്തില്‍ കുടുങ്ങിയത്. ഇതു കണ്ട പ്രിയദര്‍ശന്‍ ഉടന്‍ തന്നെ മരത്തില്‍ കയറുകയും സതീശനെ താങ്ങി നിര്‍ത്തുകയും വെള്ളം കൊടുത്ത് ബോധം വരുത്തുകയും ചെയ്തു. പ്രിയദര്‍ശന്റെ സമയോചിതമായ പ്രവര്‍ത്തനമാണ് സതീശനു തുണയായത്. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തുകയും സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു.


ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനാണ് പ്രിയദര്‍ശന്‍. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ആനന്ദന്റെ നേതൃത്വത്തിലുള്ളവര്‍ ഓഫീസിലെത്തിയാണ് പ്രിയദര്‍ശനെ ഉപഹാരം നല്‍കി ആദരിച്ചത്. പി.കെ.പ്രമോദ്, നിതിന്‍രാജ്, നിധി പ്രസാദ് എന്നീ സേനാഗങ്ങളും സബ് റജിസ്ട്രാര്‍ ജി ഷൈന, ജീവനക്കാരായ സുജിന, ജീന, ശരത്ത് എന്നിവരും സന്നിഹിതരായിരുന്നു

Comments

COMMENTS

error: Content is protected !!