ANNOUNCEMENTS
മറ്റൊരു കരളിന് വേണ്ടി കാത്ത് നിന്നില്ല. ശസ്ത്രക്രിയക്ക് മുമ്പ് രവീന്ദ്രൻ മരണത്തിന് കീഴടങ്ങി.
ചേമഞ്ചേരി : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ രവീന്ദ്രൻ യാത്രയായി. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കാഞ്ഞിലശ്ശേരിയിലെ കുറ്റിരാരിച്ചൻ കണ്ടിത്താഴെ കനി രവീന്ദ്രനാണ് ഓപ്പറേഷന് കാത്തുനിൽക്കാതെ, എല്ലാവരേയും കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റി വെക്കുകയല്ലാതെ മറ്റു പോംവഴികളില്ലന്ന് ഡോക്ടർമാർ വിധിയെഴുതിയതിനെത്തുടർന്ന്, അതിനാവാശ്യമായ ഭീമമായ തുക സമാഹരിക്കാൻ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായിരുന്നു നാട്ടുകാർ. നല്ല നിലയിൽ സഹായം ഒഴുകിയെത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ശനിയാഴ്ചയോടെ രോഗം മൂർഛിച്ച് രവീന്ദ്രൻ ആശുപത്രിയിൽ മരണപ്പെട്ടത്. സതിയാണ് ഭാര്യ. ഏകമകൻ ഇന്ദ്രജിത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ചേറിയക്കനും കുട്ടി മാതയുമാണ് മാതാപിതാക്കൾ.
Comments