CALICUTDISTRICT NEWS
മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മലപ്പുറം കക്കാട് ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഓട്ടോ സ്പെയര്‍ പാര്‍ട്ട്സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു.
ഓയില്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഓട്ടോ സ്പെയര്‍ പാര്‍ട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം കെട്ടിടത്തില്‍ ആളുണ്ടായിരുന്നില്ല.
രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.
Comments