മലപ്പുറത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്ലായി. മുന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു.

പ്രതിയായ സുബ്രമണ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെച്ചു. ശബ്ദംകേട്ട് പരിസരവാസികളും സ്ഥലത്ത് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പ് വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ബന്ധു പഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ചികിത്സ നടത്തിയിരുന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

Comments

COMMENTS

error: Content is protected !!