CRIME

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ

വീണ്ടും മലപ്പുറത്ത്  വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ബൊലേറോയിൽ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്. വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.

വളാഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹവാലപ്പണം വിതരണം ചെയ്യാൻ പ്രത്യേക ഏജന്റുമാരുമുണ്ട്. തുടർച്ചയായി ഹവാലപ്പണം പിടിച്ചെടുക്കുന്നുണ്ടെങ്കിലും നിരവധി ഏജന്റുമാർ ഈ രംഗത്ത് പ്രവർത്തിക്കുന്നതായാണ് വിവരം. ഹവാലാ ഇടപാടുകൾ സജീവമാകുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് .

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button