വടകരയിൽ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു

വടകര ജെടി റോഡില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശിയായ രവിയാണ് കൂടെ ജോലി ചെയ്യുന്ന സുബ്രഹ്‌മണ്യന്‍, വല്ലരസ്, ശ്രീനിവാസന്‍ എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ജെടി റോഡ് റെയില്‍വേ ഗേറ്റ് ഭാഗമാണ് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രം. ജോലി സ്ഥലത്തെ തര്‍ക്കത്തിന്റെ പേരില്‍ ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്ത് വാക്കുതര്‍ക്കമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര പോലീസ് രവിയെ പിടികൂടി.

 

Comments

COMMENTS

error: Content is protected !!