കോഴിക്കോട് പത്തുലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന്‍ അറസ്റ്റില്‍

കോഴിക്കോട്:  42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന്‍ അറസ്റ്റിലായി. ചില്ലറ വിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് അറസ്റ്റിലായത്.

രണ്ടുവര്‍ഷം മുമ്പ് ഇരിങ്ങാടന്‍ പള്ളിയിലെ മുറിയില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ കൂടുതലായി ഉപയോഗിച്ച്‌ യുവാവ് മരിച്ച കേസിലെ പ്രതിയാണിയാള്‍. പല സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ലഹരിമരുന്നിന്‍റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു

സിറ്റി പൊലീസ് മേധാവി എ അക്ബറിന്‍റെ നിര്‍ദേശപ്രകാരം ലഹരിക്കെതിരായ സ്പെഷ്യല്‍ ഡ്രൈവ് നടക്കവെ ടൗണ്‍ അസി. കമീഷണര്‍ പി  ബിജുരാജിന്‍റെ നേതൃത്വത്തില്‍ കസബ എസ്ഐ ശ്രീജിത്തും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്ന് ചാലപ്പുറത്തുനിന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മുംബൈയില്‍നിന്ന് ഗ്രാമിന് 1,700 രൂപക്ക് വാങ്ങി 18,000 മുതല്‍ 22,000 രൂപ വരെ വിലയിട്ടാണ് ബ്രൗണ്‍ഷുഗര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ സജീവമാവുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാസ ലഹരിക്കെതിരെ ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡ് കര്‍ശന നടപടി സ്വീകരിച്ചുവരുകയാണെന്നും അസി. കമീഷണര്‍ ജയകുമാര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!