മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് പടിഞ്ഞാറ് /  തെക്ക്  പടിഞ്ഞാറൻ ദിശയിൽ  നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

06 -08-2019 മുതൽ 10 -08-2019 വരെ  തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള  മധ്യ ,തെക്ക് -പടിഞ്ഞാറ് അറബിക്കടൽ .

06 -08-2019 മുതൽ 07 -08-2019 വരെ പടിഞ്ഞാറ് , തെക്ക്  പടിഞ്ഞാറ്   ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള  മധ്യ ബംഗാൾ ഉൾക്കടലും , അതിനോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ,  ആൻഡമാൻ കടൽ  .

07 -08-2019 മുതൽ 09-08-2019 വരെ പടിഞ്ഞാറ് /  തെക്ക്  പടിഞ്ഞാറൻ  ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള  കേരള , കർണാടക, ലക്ഷദ്വീപ് തീരം.

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ  കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Comments

COMMENTS

error: Content is protected !!