AGRICULTURE
മഴയില്ലെങ്കിലും വയലിൽ പ്രതീക്ഷയുടെ വിത്തിട്ട് കർഷകർ
നടവയൽ∙ തിരുവാതിര ഞാറ്റുവേലയിലും മഴയില്ലാത്തത് തിരിച്ചടിയാകുമ്പോഴും വയലിലെ ലഭ്യമായ വെളളത്തിൽ നെൽവിത്ത് എറിയുകയാണ് പരമ്പരാഗത കർഷകർ. മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് തലമുറകളായി തുടർന്നു പോരുന്ന കൃഷിയെ ഉപേക്ഷിക്കാൻ മടിക്കുന്നവർ വയൽ ഒരുക്കി വിത്ത് ഇറക്കുന്നത്. ചെഞ്ചടി പോലുള്ള തീരെക്കുറഞ്ഞ പാടശേഖരങ്ങളിലേ വയൽക്കൃഷി ആരംഭിച്ചിട്ടുള്ളു. ഇടവപ്പാതിയുടെ ആദ്യ മാസത്തിൽ 55 ശതമാനം മഴ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. 541 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്തു 241 മില്ലീമീറ്റർ മാത്രമേ കിട്ടിയിട്ടുള്ളൂ. ജൂലൈ മുതൽ മഴ ശക്തി പ്രാപിക്കുമെന്നത് മുന്നിൽ കണ്ടാണ് പലരും വിത്തു പാകി തുടങ്ങിയത്.
Comments