KERALA
മാണി സി കാപ്പന്‍ എംഎല്‍എആയി സത്യപ്രതിജ്ഞ ചെയ്തു
പാലാ> പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ മാണി സി കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
എതിര്‍ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കാപ്പന്‍ ചരിത്ര വിജയം നേടിയത്. ഇതോടെ പാലായ്ക്ക് 54 വര്‍ഷത്തിനുശേഷം പുതിയ എംഎല്‍എയെ ലഭിക്കുകയായിരുന്നു. അരനൂറ്റാണ്ടിന്റെ കെ എംമാണിയുടെ കുത്തക തൂത്തറിഞ്ഞാണ് ഇടതുമുന്നണി വിജയം നേടിയത്.
Comments