സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ക്രമസമാധാന എഡിജിപിയും ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് തലവനുമായ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട റേഞ്ച് ലെവല്‍ എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

മയക്കുമരുന്ന് സൂക്ഷിക്കുന്നയിടത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയായിരുന്നു. നിരോധിത മയക്ക് മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാനാണ് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡിൽ രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംശയിക്കുന്ന ആളുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍. ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനൊപ്പം സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെ ഡാറ്റാ ബാങ്കും ഉണ്ടാക്കിയായിരുന്നു പൊലീസിന്റെ നീക്കം.

Comments
error: Content is protected !!