കരുവന്നൂർ ബാങ്ക് തട്ടിപ്പ്. സിബിഐ അന്വേഷണത്തിൽ സർക്കാരിൻ്റെ നിലപാട് എന്താവും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി സർക്കാർ നിലപാട് അറിയാനായി മാറ്റി വെച്ചു.

ബാങ്ക് മുൻ ജീവനക്കാരൻ സുരേഷിൻ്റെ ഹർജിയാണ് ജസ്റ്റീസ് അശോക് മേനോൻ പരിഗണിച്ചത്. സിബിഐ അന്വേഷണത്തോടൊപ്പം തട്ടിപ്പിനെക്കുറിച്ച് ഇ.ഡിയും അന്വേഷിക്കണമെന്നാണ് ഹരജിക്കാരൻ്റെ ആവശ്യം.

ബാങ്ക്​ ഭരണസമിതിയംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപത്തിൽനിന്നാണ്​ 300 കോടി തട്ടിയെടുത്തത്. അനധികൃതമായി സ്വത്തു സമ്പാദിക്കയും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കയും ചെയ്തു. ഇത് നേതാക്കൾക്കും അറവുള്ളതാണ്. ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ടായതിനാൽ കേസ് ദുർബലമാവാൻ സാധ്യതയുണ്ട്. ആയതിനാൽ സി.ബി.ഐ അന്വേഷിക്കണം.

സീനിയർ അക്കൗണ്ടൻറായിരുന്ന ഹരജിക്കാര​നെ തട്ടിപ്പ് പുറത്ത് പറഞ്ഞതിന് രണ്ട് വർഷം മുൻപ് നടപടി എടുത്ത് പുറത്താക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!