KERALA

മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിന് നടപടിവേണം: സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു

തിരുവനന്തപുരം > മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് കര്‍ണാടക പൊലീസിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കര്‍ണാടകത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിവരികയാണെനന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

 

പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മീഡിയാവണ്‍, 24 ന്യൂസ് എന്നീ മലയാളം മാധ്യമങ്ങളിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ചാനല്‍ ക്യാമറകളും മറ്റും പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button