വിദ്യാർഥികൾക്ക് മൊബൈൽ വാങ്ങാൻ പൊതു ഫണ്ട്

പഠനത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കാൻ  പൊതു ഫണ്ട് സമാഹരിക്കുന്നു. ഇതിനായി പ്രത്യേക വെബ് പോർട്ടൽ നിർമിച്ച് അതിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകുന്ന സംവിധാനം ഏർപ്പെടുത്തും. സംഭാവന സ്വീകരിക്കാന്‍ സിഎംഡിആര്‍എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

“ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും,” മുഖ്യമന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!