LOCAL NEWS
മാധ്യമപ്രവർത്തകയോട് കെ.എസ്.ആർ.ടി.സി ബസിൽ അപമര്യാദയായി പെരുമാറിയ യുവാവ് റിമാൻഡിൽ
അത്തോളി: മാധ്യമപ്രവർത്തകയോട് കെ.എസ്.ആർ.ടി.സി ബസിൽ അപമര്യാദയായി പെരുമാറിയ യുവാവ് റിമാൻഡിൽ. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദിനെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ വീട്ടിലേക്ക് വരുകയായിരുന്നു. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് വെസ്റ്റ്ഹിൽ കഴിഞ്ഞതോടെ അപമര്യാദയായി പെരുമാറുകയായിരുന്നു.
ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് നടക്കാവ് പൊലീസ് പരിധിയിലായതിനാൽ തുടർനടപടികൾ നടക്കാവ് പൊലീസ് സ്വീകരിക്കുമെന്ന് അത്തോളി പൊലീസ് അറിയിച്ചു.
Comments