‘മാനവികം’ കുറുവങ്ങാടിന്റെ ഉദ്ഘാടനം (9-10-22) നാളെ

ജാതി മത കക്ഷി രാഷ്ടീയചിന്തകൾക്കപ്പുറം മനുഷ്യരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന ‘മാനവികം’ കുറുവങ്ങാടിന്റെ ഉദ്ഘാടനം നാളെ (9-10-22) വൈകുന്നേരം 3 മണിക്ക് പ്രസിദ്ധ സാഹിത്യകാരൻ യു കെ കുമാരൻ നിർവ്വഹിക്കും. ചടങ്ങിൽ വി ടി മുരളി, കാവുംവട്ടം വാസുദേവൻ, ശ്രീനന്ദ് (ഫ്ലവേഴ്സ് ടോപ്പ് സിംഗർ ) വിഷ്ണുമായ (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി ) അഡ്വ: കെ ടി ശ്രീനിവാസ് എന്നിവരൊരുക്കുന്ന സംഗീത സദസ്സ് അരങ്ങേറും.

വിജയ രാഘവൻ ചേലിയ, രാഘവൻ അരിക്കുളം, വാർഡ് കൗൺസിലർമാർ എന്നിവർ സംബന്ധിക്കും. പ്രദേശത്തെ വിവിധ മേഖലകളിൽ അനുഭവമുള്ള വ്യക്തികളെയും, കലാ-കായിക രംഗത്ത് പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെയും ആദരിക്കും.

Comments

COMMENTS

error: Content is protected !!