KERALAMAIN HEADLINES

മാധ്യമവിമർശനത്തോടെ തുടക്കം

യു.ഡി.എഫ് ഘടകകക്ഷിയേക്കാൾ മേലെനിന്നാണ് ചില വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കരിവാരിത്തേക്കാനും കഥകൾ മെനയാനും സ്വയം മറന്ന മാധ്യമങ്ങള്‍ ശ്രമിച്ചു. എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്നായിരുന്നു ഈ മാധ്യമങ്ങളുടെ ഗവേഷണം. വ്യക്തിപരമായ ആക്രമണങ്ങളും കെട്ടിച്ചമച്ച കഥകളും നിരന്തരം ഉണ്ടായി. എന്നാല്‍ ഇതൊന്നും ജനം വിശ്വസിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മാധ്യമ മേലാളന്മാര്‍ അത് മനസിലാക്കിയാല്‍ നന്നെന്നും പിണറായി പറഞ്ഞു.

തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് ഈ നാടിന്റെ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചിലർ പ്രവര്‍ത്തിച്ചത്. എത്ര മര്യാദകെട്ട രീതിയിലാണ് സർക്കാരിനെതിരെ ഇക്കൂട്ടര്‍ നീങ്ങിയതെന്ന് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാട് എന്ന് ജനങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ പറയുന്നതെന്തും അതേപടി വിഴുങ്ങുന്നവരാണ് കേരള ജനത എന്ന് ധരിക്കരുതെന്നാണ് ആ മാധ്യമ മേലാളന്മാരോട് പറയാനുള്ളതെന്നും പിണറായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റിനെ വിമർശിക്കയും തുറന്നു കാട്ടകയും ചെയ്യണം. അത് ഏത് ഭരണത്തിനും നല്ലതാണ്. എന്നാൽ സമൂഹത്തിലെ പൊതു മണ്ഡലത്തെ മലീമസമാക്കരുത്. തങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ഭരണത്തിൻ്റെ കരങ്ങൾ മാറ്റി വരയ്ക്കാം എന്ന് ചിന്തിക്കരുത്. ഇനിയെങ്കിലും ജനങ്ങളുടെ വില മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button