മാനേജ്മെൻ്റ് പഠനം. കോമൺ അഡ്മിഷൻ ടെസ്റ്റ് അപേക്ഷ ഇപ്പോൾ
കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ചു. കംപ്യൂട്ടർ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബർ 28ന് നടക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് വെബ്സൈറ്റിൽ അറിയിപ്പ് പ്രസിദ്ധപ്പെടുത്തി. മൂന്ന് സെഷനുകളിലായാണ് പരീക്ഷ
ക്യാറ്റ് പരീക്ഷയുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 4ന് ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റായ www.iimcat.ac.in സന്ദർശിച്ച് അപേക്ഷിക്കാം. രാജ്യത്തിലുടനീളമുള്ള 158 പരീക്ഷാ കേന്ദ്രങ്ങളിലാവും. ആറ് ടെസ്റ്റ് നഗരങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം വിദ്യാർത്ഥികൾക്ക് ഒരു ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറുമുണ്ടായിരിക്കണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെല്ലോ/ ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ക്യാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.