മാരക മയക്കുമരുന്നുമായി വടകര സ്വദേശി പിടിയില്‍

മാരക മയക്കുമരുന്നുമായി വടകര സ്വദേശി പിടിയില്‍. രാസലഹരിയായ എം ഡി എം എ യുമായി വടകര  മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിന്റെ മകൻ ഇരുപത്തിയാറുകാരനായ അജാസിനെയാണ് വടകര റെയ്ഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം 0.890 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ഇന്നലെ രാത്രിയാണ്  മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച്  എം.ഡി.എം.എയുമായി പ്രതി പിടിയിലാകുന്നത്. നേരത്തേ ഗള്‍ഫിലാരുന്ന അജാസ് അവിടെ നിന്ന് ചില പ്രശിനങ്ങളിലകപ്പെട്ട് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ശേഷമാണ് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയുമാരംഭിക്കുന്നതെന്നും മണിയൂരില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് ഇത്തരം ലഹരിവസ്തുക്കള്‍ പ്രതിക്ക് കിട്ടുന്നതെന്നും പരിശോധനാ സംഘത്തിലുള്‍പ്പെട്ട പി.ഒ സോമസുന്ദരൻ പറഞ്ഞു.

അജാസ് വില്‍പ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതി ഇതുവരെ അത് സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

COMMENTS

error: Content is protected !!