മാര്‍ക്ക് എസ്പര്‍ പുതിയ യു.എസ് പ്രതിരോധ സെക്രട്ടറി ; നിയമനം ഇറാന്‍ – അമേരിക്ക സംഘര്‍ഷം നിലനില്‍ക്കെ

വാഷിങ്ടണ്‍: മാര്‍ക് എസ്പറെ പുതിയ യു.എസ് പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. മുന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. യു.എസിന്റെ ഇരുപത്തിയേഴാമത് പ്രതിരോധ സെക്രട്ടറിയാണ് മാര്‍ക് എസ്പര്‍.

 

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജിം മാറ്റീസിന്റെ രാജി. നിലവില്‍ യു.എസ് സേനാ സെക്രട്ടറിയായിരുന്നു ജിം മാറ്റീസ്.

 

ട്രംപിന്റെ നിലപാടിനോട് യോജിച്ച ആളാണ് ഈ സ്ഥാനത്തിന് അര്‍ഹനെന്നും അദ്ദേഹത്തിന് അങ്ങനെ ഒരാളെ നിയമിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ടാണ് രാജിയെന്നുമായിരുന്നു മാറ്റിസിന്റെ രാജിക്കത്തില്‍ വിശദീകരിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മാറ്റീസ് രാജിവെച്ചത്. ആറുമാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സെക്രട്ടറിയെ നിയമിക്കുന്നത്. അതേസമയം
ഇറാനുനേരെ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്നും ട്രംപ് പിന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.
Comments

COMMENTS

error: Content is protected !!