CRIME
മാസ്‌ക് ധരിച്ച് കവർച്ച
മാസ്‌ക് ധരിച്ചെത്തിയ നാലംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഒരുകോടി രൂപ കവര്‍ന്നു. മുംബൈ മുളുന്ദിലെ ഒരു സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാസ്‌ക് ധരിച്ചെത്തിയ കൊള്ളസംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പിന്നാലെ പണം ബാഗില്‍ നിറയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാപനത്തിലെ മേശവലിപ്പുകളും മറ്റും പരിശോധിച്ച് ഇവിടെനിന്നാണ് അക്രമിസംഘം പണം കവര്‍ന്നത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments