സംഗീത ലക്ഷ്മണയ്ക്ക് എതിരെ അച്ചടക്ക നടപടി

ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. അപമര്യാദയോടെയുള്ള പെരുമാറ്റം ആരോപിച്ചാണ് ബാർ കൗൺസിൽ സ്വമേധായ നടപടിയെടുക്കാൻ തീരുമാനിച്ചത്.

1961ലെ അഡ്വക്കേറ്റ്സ് ആക്ടിലെ 35 ആം വകുപ്പ് പ്രകാരമാണ് ബാർ കൗൺസിൽ നടപടി. ഇന്ന് കൊച്ചിയിൽ ചേർന്ന കൗൺസിൽ യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.

സ്വപ്രയ്ത്നം കൊണ്ട് പൊലീസ് എസ്.ഐ ആയി ജോലി ലഭിച്ച ആനി ശിവ എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ആനി ശിവ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എസ്.ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെ ആയിരുന്നു പോസ്റ്റ്. സംഭവത്തിൽ സംഗീത ലക്ഷ്മണക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

Comments

COMMENTS

error: Content is protected !!