മാസ്ക് നിർമ്മിക്കാൻ ജയിൽപുള്ളികൾക്ക് പരിശീലനം നൽകി


കൊയിലാണ്ടി : കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മാസ്‌ക്കുകള്‍ എത്തിക്കുന്നതിനായി നഗരസഭ കുടുംബശ്രീ ശ്രമം ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കുടുംബശ്രീ സിഡിഎസ് ഉപസമിതി കണ്‍വീനര്‍മാരായ ഗിരിജ ,സിസ്‌ന ,എന്നിവരുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സബ്ജയില്‍ അന്തേവാസികള്‍ക്ക് മാസ്‌ക് നിര്‍മ്മിക്കുന്നതിന് ജയിലിലെത്തി പരിശീലനം നല്‍കി. ഒരാഴ്ചകൊണ്ട് കൊണ്ട് 1000 മാസ്‌ക്കുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത.് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ട് സി.ഡി എസ് ചെയര്‍പേഴ്‌സന്‍മാരായ ഇന്ദുലേഖ, റീജ. തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Comments

COMMENTS

error: Content is protected !!