ര്‍മ്മന്‍ യുവതിയുടെ തിരോധാനം; യാതൊരു വിവരവും ലഭിക്കാതെ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്‌സിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ലിസ രാജ്യം വിട്ടതായി കണ്ടെത്താനായിട്ടില്ല. ലിസയെക്കുറിച്ച് ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ നിന്ന് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

 

മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും മകള്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് മാതാവ് ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ലിസയെക്കുറിച്ച് ഇത് വരെ യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലിസ ഇന്ത്യ വിട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിന് പല തവണ ശ്രമിച്ചിട്ടും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്ന് ലിസയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

 

യാത്രാ രേഖകളില്‍ വള്ളിക്കാവ് അമൃതപുരി ആശ്രമം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിഥി എന്ന നിലയില്‍ അവിടെ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ലിസയോടൊപ്പം കേരളത്തിലെത്തിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിയെ കണ്ടെത്താന്‍ യുകെയിലെ വിദേശ എംബസികളുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ലിസ മടങ്ങി പോയിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാന വ്യാപകമായും അന്വേഷണം പുരോഗമിക്കുകയാണ്.
Comments

COMMENTS

error: Content is protected !!