CALICUTDISTRICT NEWS

മിഠായിത്തെരുവ്‌ ഇനി മാലിന്യമുക്തം

കോഴിക്കോട്‌ : മുഖം മിനുക്കിയ  മിഠായിത്തെരുവ്‌, മാലിന്യം നീക്കി  അഴക്‌ കൂട്ടാനൊരുങ്ങുന്നു.  തെരുവിലെ മാലിന്യങ്ങൾ  രണ്ടുദിവസം കൂടുമ്പോൾ ഹരിതകർമസേനയെത്തി ശേഖരിക്കും. ‘സീറോ വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷനും  കോർപറേഷനും  നിറവ് ഹരിതസഹായ സ്ഥാപനവും ചേർന്നാണ്‌   മാലിന്യമുക്ത തെരുവ് എന്ന ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നത്‌.
കോർപറേഷൻ  തെരഞ്ഞെടുത്ത, മിഠായിത്തെരുവ്‌ ഉൾപ്പെടുന്ന 61, 63 മാതൃകാ വാർഡുകളിലാണ് പദ്ധതി ആരംഭിച്ചത്.  ആഴ്ചയിൽ രണ്ടുദിവസം കോർപറേഷന്റെ ഹരിതകർമ സേനാംഗങ്ങൾ എത്തി, കടക്കാർ എടുത്തുവയ്‌ക്കുന്ന മാലിന്യം ശേഖരിക്കും. വെസ്റ്റ്ഹില്ലിൽ നിറവ് ഏറ്റെടുത്ത് നടത്തുന്ന പ്ലാസ്റ്റിക് പുനഃചംക്രമണ പ്ലാന്റിൽ ഇവ സംസ്കരിക്കും. 204 കടകളിൽ  143 പേരും മാലിന്യ നീക്ക പദ്ധതിയിൽ പങ്കാളികളാണ്‌. പ്രതിമാസം 150 രൂപ മുതൽ ഓരോ കടക്കാരനും ഹരിതകർമ സേനാംഗങ്ങൾക്ക്‌ നൽകണം. രണ്ട് വാർഡുകളിലുമായി 36 ഹരിതകർമ സേനാംഗങ്ങളുണ്ട്‌.
 മിഠായിത്തെരുവിന് പുറമെ കോർട്ട്‌ റോഡ്, സ്റ്റേഡിയം കോംപ്ലക്സ്, മാവൂർ റോഡ് എന്നിവിടങ്ങളിലും ഈ രീതിയിൽ മാലിന്യം നീക്കും. മിഠായിത്തെരുവിൽ എത്തുന്നവർ പ്ലാസ്‌റ്റിക്‌ കവറുകളുൾപ്പെടെ അവിടെത്തന്നെ നിക്ഷേപിക്കുന്നുണ്ട്‌. തെരുവ് നവീകരണത്തിന്റെ ഭാഗമായി  മാലിന്യം ഇടാൻ കുട്ടകൾ സ്ഥാപിച്ചെങ്കിലും  പിന്നീടത്‌ തകർന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button