MAIN HEADLINES

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്ക് എതിരായ ഹര്‍ജിയില്‍ നാളെ വിധി.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്ക് എതിരായ ഹര്‍ജിയില്‍ നാളെ വിധി. കേസില്‍ വിധി പറയുന്നത് വരെ വിലക്കിന് നല്‍കിയ ഇടക്കാല സ്റ്റേ തുടരും.ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം ഇന്ന് കോടതിയില്‍ ഹാജറാക്കി. ഫയലുകള്‍ ഹാജറാക്കാന്‍ കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

 പിന്നാലെയാണ് ഫയലുകള്‍ പരിശോധിച്ച ശേഷം നാളെ വിഷയത്തില്‍ വിധി പറയുമെന്ന് ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് അറിയിച്ചത്.മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയും ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ചാനലിന് വേണ്ടി അഡ്വ. എസ് ശ്രീകുമാര്‍ ഹാജരായി.അതേസമയം, ഒരിക്കല്‍ ലഭിച്ച സെക്യൂരിറ്റി ക്ലിയറന്‍സ് ഒരിക്കലും റദ്ദാക്കാനാകില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജറായ ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനു കോടതിയില്‍ അറിയിച്ചു. കെയുഡബ്ല്യൂജെ കേസില്‍ കക്ഷി ചേരുന്നതിനെയും സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. അത്തരം ഇടപെടലുകള്‍ അനുവദിക്കുന്നത് ദേശീയ സുരക്ഷയെ ഇകഴ്ത്തുകയാണെന്ന വാദമായിരുന്നു കേന്ദ്രം കോടതിയില്‍ അറിയിച്ചത്.രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേക്ഷണം തടയാന്‍ നടപടി എടുത്തത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം .അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button