KOYILANDILOCAL NEWS
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കൊയിലാണ്ടി: കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെയും, ഓഫീസിന്റെയും പങ്ക് വിശദീകരിച്ചു കൊണ്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി,നീരജ് നിരാല, അമൽ ചൈത്രം, റംഷി കാപ്പാട്,റൗഫ് ചെങ്ങോട്ടുകാവ് അഡ്വ.ഷഹീർ,സുധീഷ് പൊയിൽക്കാവ്, സജിത് കാവുംവട്ടം, ഷാനിഫ് വരകുന്ന്,ജാസിം നടേരി എന്നിവർ നേതൃത്വം നൽകി.
Comments